രാത്രിയുടെ അന്ത്യയാമത്തിൽ അയ്യാള് ഉണർന്നത് ബെഡ്‌റൂമിൽ ചിതറി കിടക്കുന്ന മദ്യകുപ്പിയിൽ വീണ്ടും ഒരു തിരച്ചിൽ നടത്തി ഒരു തുള്ളി കൂടെ കിട്ടുമോ എന്ന്. 
നിരാശയായിരു ഫലം കുറച്ചു നാളായി അയ്യാൾ അങ്ങയായിരുന്നു എഴുതിവച്ച പേപ്പറുകൾ മുറിയിൽ ചിതറി കിടക്കുന്നു   ചുമരിലെ ക്ലോക്ക്  സമയം രണ്ട് ആയെന്ന്  അറിയിച്ചു . 
പതിവില്ലാതെ  രീതിയിൽ അയ്യാൾ ഉണർന്നത്  പകലുകളും രാത്രികളും അയ്യാൾക്ക് നിരാശയുട അഴിമുഖം ആയിരുന്നു  ആശയങ്ങളും കഥകളും കഥാപാത്രങ്ങളും വലിയ തിരമാലകൾ പോലെ ഉൾവലിഞ്ഞും വലിയ ശക്തിയിൽ അടിഞ്ഞു കയറി ചിന്തകൾ പ്രഹേളികയായി  നിരാശയുടെ പടുകുഴിയിൽ മദ്യത്തിൽ അഭയം തേടിയ ദിനങ്ങൾ.. 
പുറത്ത് ശക്തിയായ കാറ്റ് അടിക്കുന്ന ശബ്ദം  കേൾക്കുന്നു. ജനൽ കർട്ടനുകൾ സ്വാതന്ത്ര്യം ആഗ്രഹിച്ചു മുറിയിൽ പറക്കാൻ തുടങ്ങി  പുറത്ത്  ഏതോ തെരുവ് നായയുടെയും  ഓലിയിടലും നിലച്ചു വെറും മോങ്ങലായി അവശേഷിച്ചു.. 
പുറത്തെ വാതിലിൽ ആരോ ശക്തമായി മുട്ടുന്നു കുനിഞ്ഞ ശിരസ്സും പാതി അടഞ്ഞ കണ്ണുകൾ കൊണ്ട് ചുമരിൽ പിടിച്ചു അയ്യാൾ വാതിൽ പാതി തുറന്ന് പുറത്തേക്ക് നോക്കി.  
നാശം കറന്റു പോയിരിക്കുന്നു.
 നിലാവിന്റെ അൽപ്പവെളിച്ചത്തിൽ അവ്യക്തമായ കുറച്ചു രൂപങ്ങൾ തന്നെ തന്നെ നോക്കി നിൽക്കുന്നു . 
“”ആരാ എന്താ??  കടന്ന് പോകൂ നാശങ്ങൾ..”
 വാതിൽ  വീണ്ടും അടക്കാൻ  ശ്രമിച്ചു പക്ഷേ മുന്നോട്ട് വന്നു സുമുഖനായ ഒരാൾ വാതിലിൽ കൈ കൊണ്ട് തള്ളി അയാളെയും തള്ളി കൊണ്ട് അകത്തേക്ക് കയറി വന്നു പിന്നാലെ മറ്റു രൂപങ്ങളും അയ്യാൾക്ക് ചുറ്റും നിന്നു  പതിയെ ആ രൂപങ്ങൾ പരസ്പരം സംസാരിച്ചു കൊണ്ട് ഇരിക്കുന്നു  നിമിഷങ്ങൾ കടന്ന് പോകുന്നു
“” ഈ രാത്രിയും എന്റെ ഉറക്കം കെടുത്താൻ വന്നിരിക്കുന്നത് എനിക്ക് കാണേണ്ട ആരെയും കടന്ന് പോ  പിശാശുക്കളെ””
അയ്യാൾ ഉച്ചത്തിൽ അലറി  കടന്ന് പോ  വിറക്കുന്ന കാലുകൾ കൊണ്ട് തന്റെ കിടക്കയിൽ അഭയം പ്രാപിക്കാൻ അയ്യാൾ തിരിഞ്ഞു നടന്നു . 
വിറക്കുന്ന വിരൽകൊണ്ട് ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റുകൾതിരഞ്ഞു അവസാനം കിട്ടിയ സിഗരറ്റ് കത്തിച്ചു പുക അകത്തേക്ക് എടുത്തു  വീണ്ടും പുക ചുരുളുകളിക്കിടയിൽ ആ രൂപങ്ങൾ അയാൾക്ക് ചുറ്റും  കൂടി നിന്നു . 
“ദയവായി ഒന്ന് പോകൂ പ്ലീസ് എനിക്ക് ആരെയും കാണേണ്ട.. “”
 അയ്യാൾ അവരോട് ദയനീയമായി പറഞ്ഞു “
ചുറ്റും നിന്ന രൂപങ്ങളുടെ ശബ്ദം നിലച്ചു  വാതിൽ തള്ളി തുറന്ന് വന്ന ആ സുമുഖൻ  അയ്യാളുടെ മുന്നിലേക്ക് കയറി നിന്ന് ചോദിച്ചു 
  “”ഞങ്ങളെ ഓർമ്മ ഉണ്ടോ എപ്പോളെങ്കിലും ?? “
എരിഞ്ഞു തീരാറായ സിഗരറ്റ് അവസാന പുക എടുത്തു ഇടതു കൈകൊണ്ടു വലിച്ചെറിഞ്ഞു അവരുടെ മുഖത്തേക്ക് മാറി മാറി നോക്കി. 
എവിടെയോ കണ്ട് പരിചിതമായ മുഖങ്ങൾ  അതിൽ തനിക്ക് നല്ല പോലെ അറിയാവുന്ന ഒരു സ്ത്രീ രൂപത്തിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി പറഞ്ഞു. 
 “”അറിയാം എനിക്ക് നല്ല പോലെ അറിയാം  ഞാൻ നല്ല പോലെ ഓർക്കുന്നു ഇവളെ വർണ്ണിക്കാൻ വേണ്ടിയാണ്  ഇവളുടെ മുഖരൂപം  എഴുതാൻ വേണ്ടിയാണ് എന്റെ എത്രയോ രാത്രികൾ ഉറക്കം നഷ്ട്ടപെടുത്തിയത് എനിക്ക് അറിയാം നിങ്ങളെ ഞാൻ ഓർക്കുന്നു നിങ്ങളെ “”
അയ്യാൾ  ആ രൂപങ്ങളെ നോക്കി പിറുപിറുത്തു. 
സഹാനുഭൂതിയോടെ നോക്കുന്ന ആ സ്ത്രീയുടെ കണ്ണുകളിൽ അയാളോടുള്ള സ്നേഹം തുളുമ്പിനിന്നു.. 
“”ഉണ്ട് എനിക്ക് ഓർമ്മയുണ്ട്  എന്റെ പൂർത്തി യാകാത്ത കഥയിലെ കഥാപാത്രങ്ങൾ അല്ലേ നിങ്ങൾ ?? എന്തിനാണ് നിങ്ങളും ഇപ്പോൾ എന്റെ മനസമാധാനം കെടുത്താൻ വന്നത്  പോകൂ ദയവായി പോകൂ എനിക്ക് കുറച്ചു  സമാധാനം വേണം.. “”
“”ഞങ്ങളുടെ നിയോഗം പൂർത്തിയാക്കാതെ എങ്ങനെ പോകും “”
“”എന്താണ് താങ്ങളുടെ പ്രശ്നം  എത്രയോ രാത്രികൾ പകലുകൾ നിങ്ങളുടെ ചിന്തകളിൽ ഞങ്ങൾ വന്നിരുന്നു എന്ത് കൊണ്ടാണ് ഞങ്ങൾക്ക് പൂർണ്ണ രൂപം നൽകാൻ മടിക്കുന്നത്??? “”
ചുറ്റും നിൽക്കുന്ന രൂപങ്ങൾ ഒറ്റ ശബ്ദത്തിൽ അയാളോട് ചോദിച്ചു .. 
ഇല്ല എനിക്ക് കഴിയില്ല ഇനി നിങ്ങളെ പൂർത്തീകരിക്കാൻ .. 
“”നോക്കു ആ കിടക്കുന്നത് നിങ്ങള്ക്ക് വേണ്ടിയുള്ള എന്റെ പരിശ്രമം ആണ് “”
 മുറിയിൽ ചിതറി കിടക്കുന്ന കടലാസുകൾ ചൂണ്ടി കാണിച്ചു പറഞ്ഞു. 
“”ഇല്ല എനിക്ക് കഴിയില്ല നിങ്ങളെ പൂർത്തീകരിക്കാൻ  എന്നിലെ കഥാകൃത്ത് മരിച്ചു ഇപ്പോൾ ഞാനും നിങ്ങളെ പോലെ പൂർത്തിയാക്കാത്ത മറ്റൊരു കഥാപാത്രം മാത്രം.”” 
പരസ്പരം വീണ്ടും നോക്കി ആ രൂപങ്ങൾ എന്തൊക്കൊയോ മന്ത്രിച്ചു  അയാളോട് കുറച്ചു കൂടെ ചേർന്ന് നിന്ന് പറഞ്ഞു .. 
“”ശ്രമിക്കു  ഒന്ന് കൂടെ നിങ്ങൾക്ക് കഴിയും  പിതാവേ നിങ്ങളുട മനസ്സിൽ നിന്നും ജനിച്ചതാണ് ഞങ്ങൾ ഒന്ന് കൂടെ ശ്രമിച്ചു നോക്കു ഈ മദ്യം ഒഴിവാക്കു  ഞങ്ങളുടെ കർമ്മം പൂർത്തിയാക്കാൻ അനുവദിക്കൂ.. “”
“””ഇല്ല കുഞ്ഞുങ്ങളെ എനിക്ക് കഴിയില്ല നിങ്ങൾ തിരിച്ചു പോകൂ അബോർഷൻ  ആയി മാസം തികയാതെ എത്രയോ കുഞ്ഞുങ്ങൾ മരിക്കുന്നു കലിയുഗത്തിലുംഅശുത്മാവ് ചിരഞ്ജീവി ആണെന്ന് മറക്കരുത് . “”
പെട്ടെന്ന് മറ്റുള്ളവരെ തള്ളി മാറ്റി മറ്റൊരു രൂപം മുന്നിലേക്ക് കയറി വന്നു.. 
“”ഇവനോട് മര്യാദക്ക് പറഞ്ഞാൽ പറ്റില്ല ഞാൻ ഒന്ന് പെരുമാറാം നിങ്ങൾ മാറി നില്ക്കു. ”
മുന്നോട്ട് കയറി വന്ന ആ രൂപത്തിനെ അയ്യാൾ ഒന്ന് നല്ല പോലെ ഉഴിഞ്ഞു നോക്കി . 
ആകാരസൗകുമാരൻ നായകനെ പോലും തോൽപ്പിക്കുന്ന സൗന്ദര്യം. പിന്നെ ആ രൂപത്തെ   നോക്കി പുഞ്ചിരിച്ചു എന്റെ കഥയിലെ വില്ലൻ.. 
“”പക്ഷേ  ഇത്ര  എടുത്തു ചാട്ടക്കാരൻ അല്ല   കയ്യടി കിട്ടുന്ന വില്ലൻ ആയിരുന്നേനെ  നീ എന്നിട്ടും നിനക്ക്  എന്നോട് ദേഷ്യം ഉണ്ടായിരുന്നോ കുഞ്ഞേ  ??. “”
‘നിർത്തടോ തന്റെ സുവിശേഷം ഞങ്ങളെ പൂർത്തിയാക്കാൻ തനിക്കു കഴിയുമോ ഇല്ലയോ എന്ന് ഇന്ന്‌ അറിയണം അവൻ ഉച്ചത്തിൽ അലറി..” 
“”ഇല്ല എനിക്ക് കഴിയില്ല നിങ്ങൾക്ക് പോകാം””
 കുറ്റബോധം കൊണ്ട് കുനിഞ്ഞു കഥാകൃത്തിന്റെ 
പിന്നെ എന്തിന് ഞങ്ങളെ സൃഷ്ടിച്ചു പകുതിക്ക് വച്ചു ഉപേക്ഷിച്ചു  വില്ലന്റെ കൈകൾ അയ്യാളുടെ കഴുത്തിൽ പിടി മുറുക്കി .. 
“”ഞാൻ… ഞാൻ…. എനിക്ക് പറയാൻ ഉള്ളത് കേൾക്കണം ”
അയ്യാൾ ദയനീയമായി അവരുടെ മുഖത്തേക്ക് നോക്കി. 
“”താൻ ഒന്നും പറയേണ്ട  ഞങ്ങളുടെ ജീവിതം ഇല്ലാതാക്കിയ താനും ഇനി ജീവിക്കേണ്ട  പോ നരകത്തിൽ .””
 വില്ലന്റെ കൈകൾക്ക് ബലം കൂടി വന്നു ആ കൈകൾ തട്ടി മാറ്റാൻ ശ്രമിച്ച കഥാകാരന്റെ കൈകൾ നായകനും പിടിച്ചു മാറ്റി  ചുറ്റുമുള്ള ഉപനായകനും ബാക്കി കഥാപാത്രങ്ങൾ തന്റെ  ശരീരത്തിലേക്ക് അമർന്നു. 
ശ്വാസം കിട്ടാതെ ലോകത്തോട് എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയാൻ കൊതിച്ച നാക്ക് പുറത്തേക്ക് വന്നു. 
 മായ കാഴ്ചകൾ കണ്ട് മതിമറന്ന കണ്ണുകൾ ഒന്ന് കൂടെ ഒരു കാഴ്ചയിൽ മാത്രം ഫോക്കസ് ചെയ്യുന്നത്  പോലെ തുറിച്ചു ഇരുന്നു . 
എഴുതാൻ മറന്നത് പോലെ അയ്യാളുടെ വിരലുകൾ തന്റെ തുടയിൽ അക്ഷരങ്ങൾ നഖം കൊണ്ട് കോറി. 
അവസാനം കുടിച്ച മുലപ്പാൽ നാഭി നാളികളിൽ നിന്നും ഒഴുകി ചുവന്ന മഷി രൂപത്തിൽ കാൽ വിരൽ കൊണ്ട് തറയിൽ അക്ഷരങ്ങൾ എഴുതി..
 അവസാനമായി അയ്യാൾ നായികയുടെ മുഖത്തേക്ക് നോക്കി ശ്വാസം കിട്ടാതെ പിടയുമ്പോളും അയ്യാളെ സഹാനുഭൂതിയോടെ നോക്കുന്ന അവളുടെ കണ്ണുകൾ  ആ കണ്ണിൽ മാതൃവാത്സല്യം മാത്രം… 
ചിതറി കിടക്കുന്ന പേപ്പറിലേക്ക് അയ്യാളെ ചുറ്റി നിന്ന കഥാപാത്രങ്ങൾ കയറി പോയി ആ അക്ഷരങ്ങൾ അതിൽനിന്നും ഒഴുകിയ  മഷി ചുമരുകളിലേക്ക് കയറി അത്രയും നാളും അയ്യാളുടെ ചിന്തകൾ അക്ഷരങ്ങൾ  ഒറ്റ വരിയിൽ ചുമരിൽ കിടന്നു പല്ല്  ഇളിച്ചു. 
I quit 

… ബിജു മഹേശ്വരൻ… 
സ്വദേശം എറണാകുളം.
വായന. യാത്രകൾ. എഴുത്  ഇപ്പോൾ തൃശ്ശൂർ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു