ലൈഫ് പദ്ധതി:
വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 27 വരെ നീട്ടി
സർക്കാർ ഉത്തരവായി.

ലൈഫ് പദ്ധതി:
വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 27 വരെ നീട്ടി
സർക്കാർ ഉത്തരവായി.

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് മിഷനിൽ വീടിനായി അപേക്ഷിക്കുന്നതിനുള്ള കാലാവധി ഓഗസ്റ്റ് 27 വരെ നീട്ടി സർക്കാർ ഉത്തരവായി. നിലവിൽ ഓഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ ആയിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം.

കോവിഡ് മഹാമാരിയുടെയും പ്രളയത്തിന്റെയും സാഹചര്യത്തിൽ ഒട്ടേറെ പേർക്ക് ആവശ്യമായ രേഖകൾ സംഘടിപ്പിച്ച് അപേക്ഷിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് സമയം ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
www.life2020.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിലവിൽ 1.82 ലക്ഷം അപേക്ഷകളാണ് ഓൺലൈനായി ലഭിച്ചിട്ടുള്ളത്.