ലോകത്തെവിടെയുമുള്ള മലയാളിക്ക് ഗൃഹാതുരത്വമുണർത്തി ഓണമെത്തുമ്പോൾ സ്വദേശത്തും വിദേശത്തുമുള്ള മലയാളികൾക്കായി സ്കോട്ടിഷ് മലയാളി കാവ്യമേള നടത്തുന്നു..
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.സ്വന്തം കവിതയോ, മറ്റു കവികളുടെ കവിതയോ ഈണത്തിൽ ചൊല്ലി വീഡിയോ ഫയൽ ആയി തന്നിരിക്കുന്ന ഈമെയിൽ അഡ്രസിലേക്ക് അയക്കുക.
വീഡിയോ അയയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
അഞ്ചു മിനുട്ട് ദൈർഘ്യമുള്ളതായിരിക്കണം.(അതിൽ കൂടാൻ പാടില്ല)ബാക്ക്ഗ്രൗണ്ട് മ്യുസിക്കോ സൗണ്ട്.എഡിറ്റിംഗോ പാടില്ല.(അങ്ങനെ ചെയ്യുന്ന പക്ഷം മത്സരത്തിൽ നിന്നും ഒഴിവാക്കുന്നതാണ്)
രണ്ട് ഘട്ടമായിട്ടാണ് മത്സരം നടക്കുക. ആദ്യ റൗണ്ടിൽ ഒരു വിദഗ്ധ ജഡ്ജിങ് പാനൽ കുറച്ചു കവിതകൾ തെരെഞ്ഞെടുത്ത് രണ്ടാം ഘട്ടത്തിലേക്ക് കടത്തി വിടും. അവിടെ നിങ്ങൾക്ക് ലഭിക്കുന്ന ലൈകും വ്യൂവ്സും ആണ് വിജയിയെ നിർണ്ണയിക്കാൻ മാനദണ്ഡമാക്കുന്നത്.ഏറ്റവും കൂടുതൽ ലൈക്കും വ്യൂവ്സും കിട്ടുന്നവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് പതിനായിരം രൂപയും രണ്ടാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് അയ്യായിരം രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്നയാൾക്ക് ഒരു പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്. 
എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി : സെപ്റ്റംബർ 3, വൈകിട്ട് നാലുമണി.

എൻട്രികൾ അയയ്ക്കേണ്ട മെയിൽ ഐഡി: scotishmalayali01@gmail.com
സംശയനിവാരണങ്ങൾക്ക് ‌: