മമ്മുക്ക @ 69……
പ്രശസ്ത ചലച്ചിത്രതാരവും നിർമ്മാതാവുമായ പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത് 1951 സെപ്റ്റംബർ 7 ആം തിയതി ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ചു.
കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് പ്രി ഡിഗ്രിയും/എറണാകുളം ലോ കോളേജിൽ നിന്ന് എൽ എൽ ബിയും കരസ്ഥമാക്കിയതിനു ശേഷം മഞ്ചേരിയിൽ രണ്ടു വർഷം സേവനം അനുഷ്ടിച്ചു.
വില്‍ക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. തുടർന്ന് അതേ വർഷം പുറത്തിറങ്ങിയ മേള/തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മമ്മൂട്ടിക്ക് ആദ്യമായി താര പദവി നേടിക്കൊടുത്ത ചിത്രമാണ് യവനിക. ഇതിൽ അദ്ദേഹം അവതരിപ്പിച്ച ശക്തമായ പോലീസ് കഥാപാത്രം പിൽക്കാലത്ത് തരംഗമായി മാറി.
ശേഷം/അഹിംസ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും അദ്ദേഹത്തെ തേടി എത്തി. 80 തുകളിൽ പുറത്തിറങ്ങിയ കൂടെവിടെ/ആ രാത്രി തുടങ്ങിയ ചിത്രങ്ങളും ജനശ്രദ്ധആകർഷിച്ചു. മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരവും/ഫിലിം ഫെയർ പുരസ്ക്കാരവും നേടിക്കൊടുത്തത് അടിയൊഴുക്കുകൾ എന്ന ചിത്രമാണ്. തുടർന്ന് യാത്ര എന്ന ചിത്രത്തിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരവും/മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്ക്കാരവും അദ്ദേഹം സ്വന്തമാക്കി.
എണ്‍പതുകളിൽ പുറത്തിറങ്ങി ജനശ്രദ്ധ ആകർഷിച്ച ചില മമ്മൂട്ടി ചിത്രങ്ങളാണ് സന്ദർഭം/ നീർകൂത്ത്/അതിരാത്രം തുടങ്ങിയവ. മമ്മൂട്ടി നായകനായി 1988 ൽ പുറത്തിറങ്ങി വളരെ അധികം പരാമർഷിക്കപ്പെട്ട കുറ്റാന്വേഷണ ചിത്രമാണ് ഒരു സിബിഐ ഡയറി കുറിപ്പ്. പിന്നീട് ഇതേ പശ്ചാത്തലത്തിൽ ജാഗ്രത/ സേതുരാമയ്യർ സിബിഐ/ നേരറിയാൻ സിബിഐ എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ കൂടി പുറത്തിറങ്ങി.
എം ടി വാസുദേവൻ നായരുടെ അക്ഷരങ്ങൾ/സുകൃതം/കേരള വർമ്മ പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ചാനലായ മലയാളം കമ്മ്യൂണിക്കേന്‍സിന്റെ രൂപികരണം മുതല്‍ മമ്മൂട്ടി ചെയര്‍മാനാണ്. കൈരളി/പീപ്പിള്‍/വി എന്നീ ചാനലുകള്‍ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ കീഴിലുള്ളതാണ്.
മലയാളത്തിനു പുറമെ ഹിന്ദി/ തെലുങ്ക്/കന്നഡ/തമിഴ് തുടങ്ങിയ അന്യ ഭാഷാ സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചലച്ചിത്ര നടൻ ദുൽക്കർ സൽമാൻ/ സുറുമി എന്നിവർ മക്കളാണ്.