വർഷം 45,000 രൂപ വരെ ഇന്ധനച്ചെലവിൽ ലാഭിക്കാൻ സഹായിക്കുന്ന ഇന്ത്യൻ നിർമിത ഇലക്ട്രിക് ഓട്ടോയാണ് മഹീന്ദ്ര ട്രിയോ
കൊച്ചി, സെപ്റ്റംബർ 7, 2020: പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്
കേരളത്തിൽ പുതിയ ഇലക്ട്രിക് ഓട്ടോകൾ പുറത്തിറക്കി. മഹീന്ദ്ര ഇലക്ട്രിക് ത്രീ വീലർ ട്രിയോയുടെ ഫെയിം സബ്സിഡി കിഴിച്ചുള്ള എക്സ് ഷോറൂം വില 2.7 ലക്ഷം രൂപയാണ്. ഇലക്ട്രിക് വാഹന വിപണിയെ പ്രോത്സാഹിപ്പിക്കാനായി സർക്കാർ നൽകുന്ന 25,000 രൂപയുടെ സബ്സിഡിയും ലഭിക്കും.
മഹീന്ദ്ര ട്രിയോ ഇലക്ട്രിക് ഓട്ടോയുടെ രൂപകൽപനയും നിർമാണവുമെല്ലാം ഇപ്പോൾ പൂർണമായും ഇന്ത്യയിലാണ്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത നൽകുന്ന മികച്ച പ്രകടനം, 2.3 സെക്കൻഡിനുള്ളിൽ
0-20 കിലോമീറ്റർ ആക്സിലറേഷൻ, 12.7 ഡിഗ്രി ബെസ്റ്റ്-ഇൻ-ക്ലാസ്സ് ഗ്രേഡബിലിറ്റി എന്നിവയാണ് ട്രിയോ വാഗ്ദാനം ചെയ്യുന്നത്. പ്രതിവർഷം 45,000 രൂപ വരെ ഇന്ധനവിലയിൽ ലാഭിക്കാനാവും. മഹീന്ദ്ര ഫിനാൻസിൽ നിന്ന് 50,000 രൂപയുടെ കുറഞ്ഞ ഡൗൺ പേയ്മെന്റ് സ്കീമിലും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 10.8 ശതമാനം കുറഞ്ഞ പലിശനിരക്കിലും ട്രിയോ സ്വന്തമാക്കാം. 5,000 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ബോണസും ഉണ്ട്.“കേരളം ഇലക്ട്രിക് വാഹനങ്ങളെ ഏറ്റെടുത്തത് വളരെ വേഗത്തിലാണ്. ഈ വിഭാഗത്തിൽ മാർക്കറ്റ് ലീഡറായി ട്രിയോയെ മാറ്റിയതിലും കേരളത്തിന് പങ്കുണ്ട്,” മഹീന്ദ്ര ഇലക്ട്രിക്കിൻ്റെ എംഡിയും സിഇഒയുമായ മഹേഷ് ബാബു അഭിപ്രായപ്പെട്ടു. “രാജ്യത്തെ 400-ലേറെ ജില്ലകളിൽ ഓടുന്ന 5000-ത്തോളം ട്രിയോ വാഹനങ്ങൾ ഇതിനോടകം 1.6 കോടി കിലോമീറ്റർ ദൂരം പിന്നിട്ടു കഴിഞ്ഞു. പുതിയ ട്രിയോ ഉപയോക്താക്കളുടെ സമ്പാദ്യം വർധിപ്പിക്കും. സംസ്ഥാനത്തെ ഫസ്റ്റ് ആൻ്റ് ലാസ്റ്റ് മൈൽ മൊബിലിറ്റി ആവശ്യങ്ങൾക്കും ഇത് അനുയോജ്യമാണ്. ഇന്ത്യൻ ഇലക്ട്രിക് വാഹന മേഖലയിൽ ആധിപത്യം പുലർത്തുന്നത്ഇലക്ട്രിക് ത്രീ-വീലറുകളാണ്. ഈ മേഖലയുടെ വളർച്ചയിൽ നിർണായക പങ്കാണ് ഇവ തുടർന്നും വഹിക്കുക”, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധനച്ചെലവിൽ 45,000 രൂപ വരെ ലാഭം* മഹീന്ദ്ര ട്രിയോയുടെ പ്രവർത്തനച്ചെലവ് കിലോമീറ്ററിന് 50 പൈസ മാത്രമാണ്. ഇതുവഴി ഇന്ധനച്ചെലവിൽ പ്രതിവർഷം 45,000 രൂപ വരെ ലാഭിക്കാൻ കഴിയും.
- സീറോ മെയ്ന്റനൻസ് വേണ്ട ലിഥിയം അയൺ ബാറ്ററിയും, 1,50,000 കിലോമീറ്റർ അനായാസ റണ്ണിങ്ങുമാണ് വാഗ്ദാനം ചെയ്യുന്നത്. സെഗ്‌മെന്റിലെ ഏറ്റവും മികച്ച പ്രകടനം* 8 കിലോവാട്ട് കരുത്തുള്ള മെച്ചപ്പെട്ട പുതിയ എ സി ഇൻഡക്ഷൻ മോട്ടോറും ഏറ്റവും ഉയർന്ന 42 എൻഎംടോർക്കും.* മണിക്കൂറിൽ 55 കിലോമീറ്റർ ടോപ്പ് സ്പീഡും, 12.7 ഡിഗ്രി ഗ്രേഡബിലിറ്റിയും.
നൂതന സാങ്കേതികവിദ്യ - ലിഥിയം അയൺ ടെക്നോളജി: നൂതന ലിഥിയം അയൺ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ മഹീന്ദ്ര ട്രിയോക്ക് ഒറ്റ ചാർജിൽ 130 കിലോമീറ്റർ (പ്രഖ്യാപിത ഡ്രൈവിംഗ് റേഞ്ച്) വരെ സഞ്ചരിക്കാനാകും.* ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ: ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയുള്ള, ഗിയർലെസ്, ക്ലച്ച്-ലെസ്, വൈബ്രേഷൻ രഹിത പ്രവർത്തനം സുഖകരവും ക്ഷീണം തോന്നാത്തതുമായ ഡ്രൈവിങ്ങ് അനുഭവം പകർന്നു നല്കുന്നു. * എളുപ്പത്തിൽ ചാർജ് ചെയ്യാം: പോർട്ടബിൾ ചാർജറായതിനാൽ എവിടെ നിന്നും ചാർജ് ചെയ്യാം. കൂടാതെ, 15 എ സോക്കറ്റ് ഉപയോഗിച്ച് ഫുൾച്ചാർജ് ചെയ്യാനുളള സൗകര്യവും.* വിശ്വസനീയമായ ഐപി 67 റേറ്റഡ് മോട്ടോർ: പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും മെച്ചപ്പെട്ട സംരക്ഷണം ഉറപ്പുനൽകുന്നു.* തുരുമ്പ് പിടിക്കാത്ത ബോഡി പാനലുകൾ: എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്ന മോഡുലാർ റസ്റ്റ് ഫ്രീ ഷീറ്റ് മോൾഡിംഗ് കോമ്പൗണ്ട് (എസ്എംസി) പാനലുകൾ.
സുപ്പീരിയർ സ്പെയ്സും കംഫർട്ടും* ബെസ്റ്റ്-ഇൻ-സെഗ്‌മെൻ്റ് വീൽബേസ്: 2073 എംഎം വീൽബേസ്, മികച്ച ലെഗ് റൂം, ഏതു പ്രായക്കാർക്കും എളുപ്പത്തിൽ കയറാനും ഇറങ്ങാനുമുള്ള സൗകര്യം. * ഉയർന്ന സുരക്ഷ: സുരക്ഷിത യാത്ര ഉറപ്പു നല്കുന്ന സൈഡ് ഡോറുകൾ. മികച്ച വാറണ്ടിയും വിൽപ്പനാനന്തര സേവനവും.മെച്ചപ്പെട്ട വാറൻ്റിയും വിൽപ്പനാനന്തര സേവനങ്ങളും* സ്റ്റാൻഡേർഡ് വാറന്റി: മൂന്ന് വർഷം/80,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറൻ്റി; ഒപ്പം
നാലാമത്തെ-അഞ്ചാമത്തെ വർഷത്തേക്കുള്ള (1 ലക്ഷം കിലോമീറ്റർ വരെ) എക്സ്റ്റെൻഡഡ് വാറൻ്റിക്കുള്ള ഓപ്ഷനും.* സർവീസ് ചെയ്യാൻ എളുപ്പം: ഇന്ത്യയിലുടനീളം 140-ലേറെ ഡീലർമാരിലൂടെ വിപുലമായ സേവന ശൃംഖല.