ഭ്രാന്ത്‌(നോവല്‍) പമ്മന്‍ ഡി സി ബുക്സ് (1980)(ബി ജി എന്‍ വര്‍ക്കല)

സാഹിത്യത്തില്‍ ആരോഗ്യവും അനാരോഗ്യകരവുമായ മത്സരങ്ങള്‍ എന്നും നടന്നിട്ടുണ്ട് . അതിനെത്തുടർന്നു പലപ്പോഴും ഭൂകമ്പങ്ങളും സാംസ്കാരിക രംഗത്ത്‌ സംഭവിച്ചിട്ടുമുണ്ട്. ചിലപ്പോഴൊക്കെ വ്യക്തമായ ധാരണകളോടെ വ്യക്തിയെയോ, സംവിധാനത്തെയോ,മതത്തെയോ ആചാരങ്ങളെയോ ഒക്കെ വിമർശിച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടും സാഹിത്യ രചനകള്‍ സംഭവിച്ചിട്ടുണ്ട് . ചില എഴുത്തുകള്‍ ഇതിനാല്‍ തന്നെ വായനക്കാരില്‍ എത്താതെ...