കേരളത്തിൻ്റെ മത്സ്യോത്പാദന മേഖലയുടെ വളർച്ചയ്ക്കായി പുതിയ ബൃഹദ് പദ്ധതിയ്ക്ക് സർക്കാർ ഇന്ന് തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി റിസർവോയറുകളിലും പുഴകളിലും 430 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. 3000 ടൺ അധിക മത്സ്യോത്പാദനമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 14 ജില്ലകളിലായി 56 ശുദ്ധജലാശയ/നദീ തീരകടവുകളിലും, 44 ഓരു ജലാശയ/കായൽ തീരകടവുകളിലും, അഞ്ച് ജില്ലകളിലെ 15 റിസർവോയറുകളിലുമായാണ് ഗുണമേന്മയേറിയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. രണ്ട് പദ്ധതികളിലായി 5 കോടി രൂപയാണ് ഇതിനായി
ചെലവിടുന്നത്.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വലിയ അളവിൽ മത്സ്യക്കുഞ്ഞുങ്ങള നിക്ഷേപിക്കുന്ന ഒരു പദ്ധതി നടപ്പാക്കുന്നത്. റിസർവോയറുകളിലെ മത്സ്യഉല്പാദനം വർദ്ധിപ്പിക്കുന്നതിനായി നടപ്പാക്കിയ റിസർവോയർ ഫിഷറീസ് ഡെവലപ്മെന്റ് പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ 12 റിസർവോയറുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് അധിക മത്സ്യോത്പാദനം സ്യഷ്ടിച്ചിരുന്നു. അതിൻ്റെ തുടർച്ചയായാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ഇതു നടപ്പാക്കുന്നത്.

cm fb report