ഷെർലി ചിക്കാഗോ അഭിമാനപൂർവം സമർപ്പിക്കുന്നു ഹെവൻലി മെലോഡിയസിന്റെ അഞ്ചാം പതിപ്പ് . കുവൈറ്റിന്റെ പ്രിയ ഗായകരായ കിഷോർ ആർ മേനോൻ (ഏഷ്യാനെറ്റ് വോയ്സ് ഓഫ് അറേബ്യ വിജയി ) നിരവധി സംഗീത വേദികളിലൂടെയും ക്രിസ്തീയ ആൽബങ്ങളിലൂടെയും ശ്രദ്ധേയയായ ഗായിക സുജി സാം എന്നിവർ ഗാനങ്ങൾ ആലപിക്കും. പ്രശസ്ത കീ ബോർഡിസ്റ്റ് ആൽവിൻ അലക്സും സംഘവും സംഗീതത്തിന് നേതൃത്വം നൽകും. അമേരിക്കയിലെ ചിക്കാഗോയിൽ നിന്നും ഷെർലി മാത്യു ഫിലിപ്പ് നിർമാണം നിർവഹിക്കുന്ന ഈ പ്രോഗ്രാം ഒക്ടോബർ 3 വൈകിട്ട് 9 മണിക്ക് ഷെർലി ചിക്കാഗോയുടെ യുട്യൂബ് ഫേസ്ബുക്ക് പേജുകളിൽ കാണുവാൻ കഴിയും. ഈ സംഗീത വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.