തിരുവനന്തപുരം കാരോട്  പുതിയ ഉച്ചക്കട വാർഡിലെ യു ഡി എഫ് സ്ഥാനാർത്ഥി അപകടത്തിൽ മരിച്ചു.. ഭർ ത്താവിനൊപ്പം പ്രചരണം നടത്തുന്നതിനിടയിൽ ഇടവഴിയിൽ വച്ച് തൊട്ടടുത്ത വസ്തുവിൽ മുറിച്ച മരം തെന്നി തലയിൽ വീണാണ് യു ഡി എഫ് സ്ഥാനാർത്ഥി കെ ഗിരിജ കുമാരിക്ക്  അപകടം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

കാരോട് ഗ്രാമ പഞ്ചായത്തിലെ സി ഡി എസ് ചെയർ പേർസൺ ആയിരുന്നു.