കുട്ടികളുടെ വിദ്യാഭ്യാസ, സംരക്ഷണ, പരിചരണാദി അവകാശങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി എല്ലാ വർഷവും നവംബർ 14 ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നു. ഈ ദിവസം ഭാരതത്തിലുടനീളം കുട്ടികൾക്കായി നിരവധി വിദ്യാഭ്യാസ പ്രചോദന പരിപാടികൾ സംഘടിപ്പിക്കുന്നു.. 

ചാച്ചാ നെഹ്റുവെന്ന പേരിൽ വിഖ്യാതനായ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ ജന്മദിനമാണ് നവംബർ 14.ഐക്യരാഷ്ട്ര സഭയുടെ സാമൂഹ്യക്ഷേമ പ്രവർത്തകനായിരുന്ന വി.എം. കുൽക്കർണിയാണ് നിരാലംബരായ കുട്ടികൾക്കായി ഭാരതത്തിൽ പുനരധിവാസവ്യവസ്ഥകൾ ഒന്നുമില്ലെന്ന വിഷയത്തിൽ പഠനം നടത്തിയത്.. പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ പതിനാലാം തീയതി എല്ലാ വർഷവും കുട്ടികളുടെ പുനരധിവാസത്തിനായി ധനശേഖരണം നടത്താം എന്ന് നിർദ്ദേശം വന്നു.

യു എന്നിൽ ദി ട്രിബ്യൂണിൽ കുൽക്കർണിയുടെ ഈ നിർദ്ദേശം  സ്വീകരിക്കപ്പെട്ടു. 1951 ൽ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയർ അന്താരാഷ്ട്ര മേള സംഘടിപ്പിക്കുകയും ശിശുദിനം ആചരിക്കാൻ തുടങ്ങുകയും ചെയ്തു. 1952 മുതൽ 1958 വരെ ഐസിസിഡബ്ല്‌യു വിന്റെ ആദ്യ പ്രസിഡന്റ് , ജവഹർലാൽ നെഹ്റു മന്ത്രിസഭാംഗവും കാബിനറ്റ് റാങ്ക് നേടിയ ആദ്യ വനിതയും AlMS സ്ഥാപകനേതൃത്വ ശക്തിയുമായിരുന്ന രാജ് കുമാരി അമൃത് കൗർ ആയിരുന്നു.