ഇന്ത്യയിൽ നിലവിൽ വന്ന കര്ഷകനിയമപ്രകാരം കർഷകർക്ക് അവരവരുടെ വിളകളുടെ താങ്ങുവില നഷ്ടമാവുകയും പുതിയ പ്രൈവറ്റ് കമ്പനികൾ വിളകൾ വാങ്ങാനായി എത്തുകയും ചെയ്യുന്നതാണ്. അതിനെതിരെ ഇന്ത്യയില്‍ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. എന്നാൽ കർഷകർക്ക് കൂടുതൽ അവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുകയാണുണ്ടാവുന്നതെന്ന് ഗവണ്മെന്റ് ഉറപ്പ് നൽകുന്നു. ഈ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടനിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുണ്ടായ പ്രതിഷേധത്തിൽ ഒമ്പതുപേരെ അറസ്റ്റു ചെയ്യുകയും നാലു പേർക്ക് പിഴ ചുമത്തുകയും ചെയ്തു.

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫിസ് പ്രതിഷേധക്കാർ പ്രതിരോധിച്ചു. കോവിഡാനന്തര സാഹചര്യത്തിൽ ഇത്തരം പ്രതിഷേധങ്ങൾ നല്ലതല്ല എന്ന് പോലീസ് കമാൻഡർ പോൾ ബ്രോഗ്ഡണ്‍ അഭിപ്രായപ്പെട്ടു.

കോവിഡ് നിയന്ത്രണം പാലിക്കാത്തവരെ അറസ്റ്റു ചെയ്തതും പിഴ ഈടാക്കിയതും വ്യക്തമാക്കിയതും കമാൻഡർ പോൾ ആണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനെതിരെ ശക്തമായ നടപടികൾ എടുക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.