തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം ചൊവ്വാഴ്ച നടക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വലിയ ജാഗ്രത പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അതിനാൽ അധികൃതരെടുക്കുന്ന മുൻകരുതലുകളോട് ജനങ്ങൾ പൂർണ്ണമനസ്സോടെ സഹകരിക്കണം.

പോളിങ്ങ് ബൂത്തുകളിൽ പോകുന്നവർ സ്വന്തമായി പേന കയ്യിൽ കരുതണം. മാസ്ക് ശരിയായ രീതിയിൽ ധരിക്കാനും ശാരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം.

വോട്ടിങ്ങ് നടക്കുന്ന സ്ഥലങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകുമെന്നതിനാൽ രോഗ്യവ്യാപനത്തിന് സാധ്യതയുണ്ട്. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

spl thanks cm fb