ശബരിമല യിലെ വിവാദ ദർശനത്തിന് ശേഷം ബിന്ദു അമ്മിണിയക്കെതിരെ പല ഭാഗത്ത് നിന്നും നിരന്തരമായ ആക്രമണങ്ങൾ നടക്കാറുണ്ടന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ പലപ്പോഴും ഇവർ ആൾക്കൂട്ടത്തെയോ, വ്യക്തികളെയോ അങ്ങോട്ട് കയറി പ്രകോപിപ്പിക്കാറുണ്ടന്നാണ് പൊതുജന ഭാക്ഷ്യം. ചിലതിനെക്കെ യാഥാർത്ഥത്യം ഉണ്ട് താനും.പലപ്പോഴും ഇത്തരക്കാരുടെ ആക്ടിവിസം മീഡിയ അറ്റൻഷനു വേണ്ടിയാണന്നത് കൗതുകകരമാണ്. പൊതു സമൂഹത്തിലെ ഒരു വിഭാഗത്തിൽ നിന്നും ശരിക്കും ഇവർക്കെതിരെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട് പ്രകോപനം ഉണ്ട് താനും. അതിൽ ഇവർ ഇരയായിട്ടുണ്ട്. എന്നാൽ ഈ ഇരവാദം ഉപയോഗിച്ച് തന്നെ ചിലരെ ഇവർ അങ്ങോട്ട് പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതാണ് പലപ്പോഴും വിഷയങ്ങൾ ഉണ്ടാക്കുന്നത്. ശബരിമലയിൽ കയറി ദർശനം നടത്തിയെന്നതിനപ്പുറം സ്ത്രീ സമൂഹത്തിനു വേണ്ടി ബിന്ദുവിനെപ്പോലുള്ളവർ എന്തു ചെയ്തു എന്ന് ഇവിടെ ആരും ചോദിക്കുന്നില്ല. മാധ്യമശ്രദ്ധനോടുന്നതിനും പൊതുവിൽ അരക്ഷിതവത്ഥയുണ്ടാക്കുന്നതിനുമപ്പുറം ഇത്തരക്കാർക്ക് വലിയ ജോലിയെന്നും ഇല്ല.പിന്നെ ഇമ്മാതി അക്ടിവിസത്തിലൂടെ ചില ഇടങ്ങളിലേക്ക് കടന്ന് കയറുകയും ചെയ്യാം. യാഥാർത്ഥത്തിൽ സത്രീ സമൂഹത്തിനോ പൊതു സമൂഹത്തിനു വേണ്ടിയോ തങ്ങളുടെ സമയവും ,സമ്പത്തും വിനിയോഗിക്കുന്ന നിസ്വാർത്ഥ സത്രീകളെ മാധ്യമങ്ങളും പൊതു സമൂഹം പോലും കണ്ടില്ലന്നു നടിക്കുന്നു. ഏത് അവസ്ഥയായിരുന്നാലും പൊതുജനമധ്യത്തിൽ ഒരു സത്രീയും അപമാനിക്കാൻ പാടില്ല. അത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുക തന്നെ വേണം.