വടകരകുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തി. ദേശീയപാതാ നിര്‍മ്മാണത്തിനായി കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടെത്തിയത്.ഷട്ടര്‍ അടച്ച നിലയിലുള്ള കട ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നില്ല. പേപ്പര്‍, പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലാണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്ന് കരുതുന്നു. ചോമ്ബാല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിവരുന്നു. റൂറല്‍ എസ്.പി എത്തിയശേഷം തുടര്‍ നടപടി സ്വീകരിക്കും.