ഗുജറാത്തിലെ വഡോദരയില്‍ ബോട്ടപകടത്തില്‍ 9 വിദ്യാർഥികള്‍ മരിച്ചു. വഡോദരയിലെ ഹർണി തടാകത്തിലാണ് അപകടമുണ്ടായത്.അപകടസമയത്ത് 27 വിദ്യാർഥികളും 4 അധ്യാപകരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.ന്യൂ സണ്‍റൈസ് എന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് അപകടത്തില്‍പെട്ടത്. സ്കൂളില്‍ നിന്നുള്ള വിനോദയാത്രയായിരുന്നുവെന്നാണ് വിവരം. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.