മൂന്നാം മോദി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ഇന്ന് നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നിർണായക പ്രഖ്യാപനം. കഴിഞ്ഞ മന്ത്രിസഭയിലെ പ്രധാന മന്ത്രിമാർ എല്ലാം വകുപ്പുകൾ നിലനിർത്തി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അമിത് ഷാ ആഭ്യന്തരം, രാജ്‌നാഥ് സിംഗ് പ്രതിരോധം എന്നിങ്ങനെ മുതിർന്ന നേതാക്കളുടെ വകുപ്പുകളിൽ മാറ്റമില്ല.ഇന്നലെ നടന്ന മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആകെ 72 മന്ത്രിമാരാണ് ചുമതല ഏറ്റെടുത്തത്. അതിൽ മുപ്പത് പേർക്കാണ് ക്യാബിനറ്റ് പദവി നൽകിയിരിക്കുന്നത്. ബിജെപിക്ക് പുറമെ സഖ്യ കക്ഷികളിൽ നിന്നുള്ള നേതാക്കളും മന്ത്രിമാരായി ചുമതല ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും മന്ത്രിസഭയിൽ ഇടം നേടിയിട്ടുണ്ട്.
തുടർച്ചയായി മൂന്നാം തവണ അധികാരത്തിലേറിയാണ് നരേന്ദ്ര മോദി ചരിത്രം കുറിച്ചിരിക്കുന്നത്. ഇതോടെ ജവഹർ ലാൽ നെഹ്രുവിന്റെ റെക്കോർഡിന് ഒപ്പമെത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ഇത്തവണ പ്രതീക്ഷിച്ച വിജയം കൊയ്യാൻ പക്ഷേ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും ഇന്ത്യ മുന്നണിയുടെ വെല്ലുവിളിയിൽ പിടിച്ചുനിൽക്കാൻ ഭരണം നിലനിർത്താനും അവർക്ക് കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
മന്ത്രിമാരും അവരുടെ വകുപ്പുകളും
രാജ്‌നാഥ് സിംഗ്-പ്രതിരോധ മന്ത്രാലയം
അമിത് ഷാ-ആഭ്യന്തര മന്ത്രാലയം
നിതിൻ ഗഡ്‌കരി-റോഡ് ഗതാഗത ഹൈവേ മന്ത്രാലയം
ശിവരാജ് സിഗ് ചൗഹാൻ-കൃഷി മന്ത്രാലയം
നിർമ്മല സീതാരാമൻ-ധന മന്ത്രാലയം
എസ് ജയശങ്കർ-വിദേശകാര്യ മന്ത്രാലയം
ജെപി നദ്ദ- ആരോഗ്യ ക്ഷേമ മന്ത്രാലയം
മനോഹർ ലാൽ ഖട്ടർ- നഗര വികസനം, ഊർജം
ശോഭ കരന്തലജെ-ചെറുകിട ഇടത്തരം വ്യവസായം
മൻസൂഖ് മാണ്ഡവ്യ-തൊഴിൽ മന്ത്രാലയം
ധർമ്മേന്ദ്ര പ്രധാൻ- വിദ്യാഭ്യാസം
ജിതൻ റാം മാഞ്ചി- സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം
പ്രഹ്ലാദ് ജോഷി- ഭക്ഷ്യ ഉപഭോക്തൃ കാര്യ മന്ത്രാലയം
റാം മോഹൻ നായിഡു- സിവിൽ ഏവിയേഷൻ മന്ത്രാലയം
എച്ച്ഡി കുമാരസ്വാമി- ഘനവ്യവസായ സ്‌റ്റീൽ മന്ത്രാലയം
അശ്വനി വൈഷ്‌ണവ്- ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്, റെയിൽവേ മന്ത്രാലയം
ചിരാഗ് പാസ്വാൻ- യുവജനകാര്യ കായിക മന്ത്രാലയം
ഹർദീപ് സിംഗ് പുരി-പെട്രോളിയം മന്ത്രാലയം
അന്നപൂർണാ ദേവി-വനിതാ ശിശുക്ഷേമ മന്ത്രാലയം
ഗജേന്ദ്ര സിംഗ് ഷെഖാവത്ത്- സാംസ്‌കാരിക മന്ത്രാലയം; ടൂറിസം മന്ത്രാലയം