ഗ്ലൈഡർ അപകടത്തിൽ രണ്ട് മരണം

https://www.scotishmalayali.com/wp-content/uploads/2020/10/VID-20201004-WA0032.mp4 LINK CLICK കൊച്ചിയിൽ ഗ്ലൈഡർ തകർന്നുണ്ടായ അപകടത്തിൽ രണ്ട് മരണം. അപകടത്തിൽപ്പെട്ട രണ്ട് നാവികസേന ഉദ്യോഗസ്ഥരും മരിച്ചു. രാജീവ് ഝാ, സുനിൽ കുമാർ എന്നിവരാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് വിമാനം തകർന്നു വീണത്. തോപ്പുംപടി ബിഒടി പാലത്തിനടുത്തുള്ള നടപ്പാതയിലാണ് വിമാനം തകർന്നു വീണത്.

കെ.പി.സി.സി പ്രസിഡന്‍റ് സ്വയംനിരീക്ഷണത്തില്‍

പത്രക്കുറിപ്പ് കെ.പി.സി.സി ഓഫീസിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയംനിരീക്ഷണത്തില്‍പ്പോയി.കോവിഡ് പോസിറ്റീവായ വ്യക്തി കഴിഞ്ഞ ഒരാഴ്ചയായി ജോലിക്കെത്തിയിരുന്നില്ല.കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവായത്. ഇതിനെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയംനിരീക്ഷണത്തില്‍ പ്രവേശിക്കുക ആയിരുന്നു.

പോപ്പുലർ ഫിനാൻസ് ഉടമകളുടെ രാജ്യമെമ്പാടുമുള്ള സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.

രജിസ്ട്രാർമാർക്കും ബാങ്കുകൾക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയിട്ടുണ്ട്. കേസിൽ പോലീസ് കസ്റ്റഡി അവസാനിക്കുന്നതിന് പിന്നാലെ പ്രതികളെ തിങ്കളാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യും. കള്ളപ്പണ ചൂതാട്ട വിരുദ്ധ നിയമപ്രകാരമാണ് എൻഫോഴ്സ്മെന്റ് കേസ്. കേസിലെ പ്രതികളായവർ നേരത്തെ സ്വത്ത് വകകൾ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചിരുന്നു. അതിന്റെ...