ഹരിഹരസുതാമൃതം – ഭാഗം 2 (സുജ കോക്കാട് )

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*  ദുർവ്വാസാവിന്റെ ശാപം നിമിത്തം അകാല വാർദ്ധക്യവും ജരാനരയും ബാധിച്ച ദേവന്മാർ പരിഭ്രാന്തിയിലായി ! പാൽക്കടൽ കടഞ്ഞെടുത്ത അമൃതം ഭുജിച്ചാൽ ശാപമോചിതരാകാമെന്ന വിഷ്ണു ഭഗവാന്റെ ഉപദേശമനുസരിച്ച് മഹാമേരുവിനെ കടകോലാക്കിയും വാസുകിയെ കയറാക്കിയും ദേവാസുരന്മാർ പാലാഴി മഥനം നടത്തി. പക്ഷേ, തന്ത്രശാലികളായ...